Puthuppady
ജനകീയ ആംബുലൻസ് നാടിന് സമർപ്പിച്ചു
പുതുപ്പാടി : സന്നദ്ധ സാംസ്കാരികസംഘടനയായ സോഷ്യൽ കൾച്ചറൽ മൂവ്‌മെന്റ് (സോക്കം) പെരുമ്പള്ളിയുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ച ജനകീയ ആംബുലൻസ് നാടിന് സമർപ്പിച്ചു. ഭാരവാഹികൾക്ക് താക്കോൽ കൈമാറി ജീവകാരുണ്യപ്രവർത്തകൻ ഷമീർ കുന്നമംഗലം ആംബുലൻസ് സർവീസിന്റെ ഉദ്ഘാടനം നിർവഹിച്ചു.
പുതുപ്പാടി ഗ്രാമപ്പഞ്ചായത്തംഗം എം.കെ. ജാസിൽ അധ്യക്ഷനായി. എം. മുഹമ്മദ്, പി.പി. മജീദ്, ഉമർ മുസ്‌ല്യാർ, ബിജു തോമസ്, സി.എച്ച്. ബഷീർ, സി. കുഞ്ഞാലി, മുസ്തഫ എന്നിവർ സംസാരിച്ചു.