Koodaranji

നേത്രരോഗ നിർണ്ണക്യാമ്പ് സംഘടിപ്പിച്ചു

കൂടരഞ്ഞി: ഗ്രാമപഞ്ചായത്തിന്റെയും കൂടരഞ്ഞി കുടുംബരോഗ്യ കേന്ദ്രത്തിന്റെയും സംയുക്തഭിമുഖ്യത്തിൽ നേത്രരോഗ -തിമിര രോഗ ശസ്ത്രക്രിയാ നിർണ്ണയ ക്യാമ്പ് നടത്തി. ദേശീയ അന്ധതാനിവാരണ നേത്രരോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി കോഴിക്കോട് ബീച്ച് ആശുപത്രി സഞ്ചരിക്കുന്ന നേത്ര രോഗ വിഭാഗം നേതൃത്വം നൽകിയ ക്യാമ്പിൽ 150 ഓളം പേർ പങ്കെടുത്തു. ക്യാമ്പ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉത്ഘാടനം ചെയ്തു.

ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. എസ്‌. രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് മേരി തങ്കച്ഛൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ് മാവറ, ജോണി വളിപ്രാക്കൽ ബാബു മൂട്ടോളി, സീനബിജു, ബോബി ഷിബു എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. നേത്രരോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് Dr.ചന്ദ്രലേഖ വിശദീകരിച്ചു. ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ എന്നിവർ പങ്കെടുത്ത ക്യാബിന് ഹെൽത്ത്‌ ഇൻസ്‌പെക്ടർ രാജീവൻ. സി. സ്വാഗതവും ആരോഗ്യ വർക്കിംഗ്‌ ഗ്രൂപ്പ്‌ ചെയർമാൻ ബിന്ദു ജയൻ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button