Mukkam

പ്രതിഭകൾക്ക് ആദരമൊരുക്കി മുക്കം കരുണ ഫൗണ്ടേഷൻ

മുക്കം : വിദ്യാഭ്യാസ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനരംഗത്ത് ശ്രദ്ധയുന്നി പ്രവർത്തിക്കുന്ന കരുണാ ചാരിറ്റബിൾ ഫൗണ്ടേഷൻ പ്രതിഭകൾക്ക് ആദരമൊരുക്കി. മൂല്യങ്ങൾ ചോരാത്ത പ്രബുദ്ധതയാണ് നാടിനും സമൂഹത്തിനും ആവശ്യമെന്ന് ഉദ്ഘാടന ഭാഷണത്തിൽ പ്രമുഖ കോർപ്പറേറ്റ് കൺസൾട്ടന്റ് എ.എം ആഷിക് അഭിപ്രായപ്പെട്ടു. സ്വന്തം അഭിരുചികളെ തിരിച്ചറിഞ്ഞ് നിരന്തര പ്രയത്നങ്ങളിലൂടെ വിജയ സോപാനങ്ങൾ കീഴടക്കാമെന്നതിന് നീർസാക്ഷ്യം ആവാൻ ഓരോ വിദ്യാർത്ഥിയും സന്നദ്ധമാവണമെന്ന് ഉദ്ഘാടന ഭാഷണത്തിൽ ആഷിക് അഭിപ്രായപ്പെട്ടു. കഠിനാധ്വാനവും മൂല്യബോധവും സഹജീവി സ്നേഹവും സമ്മേളിക്കുന്ന വിശിഷ്ട വ്യക്തിത്വങ്ങ ളാവാൻ ഓരോ അവസരവും നാം പ്രയോജനപ്പെടുത്തണമെന്നു മുഖ്യാതിഥി സി.പി മുഹമ്മദ് ബഷീർ വിജയികളെ ഓർമ്മപ്പെടുത്തി.

മൂല്യങ്ങൾ നഷ്ടപ്പെടരുത്. കരുണാ ചാരിറ്റബിൾ ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മഹത്തരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കരുണാ ഫൗണ്ടേഷൻ ചെയർമാൻ ഐ.പി ഉമ്മർ കല്ലുരുട്ടി അധ്യക്ഷതവഹിച്ചു. ഇന്ത്യയിൽ ആദ്യമായി കാലിഗ്രാഫി പഠനത്തിൽ പി എച്ച് ഡി നേരിയ ഗവ: ടി.ടി .ടി.ഐ മുൻ അധ്യാപകൻ കെ.വി അബ്ദുൽ വഹാബിനെ പൊന്നാട നൽകി ആദരിച്ചു. കാലിഗ്രാഫി ശാസ്ത്ര പഠനത്തിന്റെ തനിമയും ഇന്ത്യൻ കലാശാസ്ത്രത്തിന് അറബിക് കലിഗ്രാഫി നൽകിയ സംഭാവനകളെ ക്കുറിച്ചും ഡോക്ടർ അബ്ദുൽ വഹാബ് സംസാരിച്ചു. എം.ബി.ബി.എസ് നേടിയ ഡോ: സാബിക്ക്, ഡോ: അമൽ നജീബ്, ഡോക്ടർ റീമ ശബ്നം, ഡോക്ടർ അബിൻ ഷാ, കാലിക്കറ്റ് എൻ.ഐടിയിൽ പി.എച്ഡി സെലക്ഷൻ ലഭിച്ച എൻ.കെ മുബാരിസ്, അബുദാബിയിൽ വെച്ച് നടന്ന ഇൻറർനാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ ഡാനി ഉസ്മാൻ സി.വി എന്നിവരെ ചടങ്ങിൽ ആദരിച്ചു.

കരുണ ചാരിറ്റബിൾ ട്രസ്റ്റിന്റെ വൈജ്ഞാനിക, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ കരട് രേഖ സെക്രട്ടറി പിസി നാസർ മാസ്റ്റർ അവതരിപ്പിച്ചു. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, സി.ഐ.ഇ.ആർ പൊതു പരീക്ഷ, എൻ.എം.എം.എസ്, വിവിധ പ്രതിഭാ പുരസ്കാരങ്ങൾ നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. മികച്ച മദ്രസകൾക്കുള്ള ഉപഹാരം ചെറുവാടി സലഫി മദ്‌റസാ, നെല്ലിക്കാപറമ്പ് മദ്രസത്തുൽ മുജാഹിദീൻ കമ്മിറ്റി സാരഥികൾ ആർക്കിടെക് പി ജാഫർ അലി എൻജിനീയറിൽ നിന്ന് ഏറ്റുവാങ്ങി, മുക്കം നഗരസഭ വാർഡ് കൗൺസിലർ അബ്ദുൽ ഗഫൂർ കല്ലുരുട്ടി, ശിഹാബ് കൊടിയത്തൂർ, മജീദ് ചാലക്കൽ, ഡോക്ടർ ഒസി അബ്ദുൽ കരീം, പി സുൽഫിക്കർ സുല്ലമി, മജീദ് പുളിക്കൽ, പി ഷൈജൽ, സർജീന കല്ലുരുട്ടി, നൗഷാദ് എരഞ്ഞിമാവ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button