സിഎംഐ സന്യാസ സമൂഹത്തിന്റെ കോട്ടയം സെന്റ് ജോസഫ് പ്രവിശ്യയിലെ വെട്ടിമുകൾ സിഎംഐ സേവാഗ്രാം ആശ്രമാംഗം ഫാ. ജോസഫ് അരുവിയിൽ കോട്ടയത്ത് അന്തരിച്ചു
കൂടരഞ്ഞി: സിഎംഐ സന്യാസ സമൂഹത്തിന്റെ കോട്ടയം സെന്റ് ജോസഫ് പ്രവിശ്യയിലെ വെട്ടിമുകൾ സിഎംഐ സേവാഗ്രാം ആശ്രമാംഗം ഫാ. ജോസഫ് അരുവിയിൽ (78) കോട്ടയത്ത് അന്തരിച്ചു.
സംസ്കാരം ഇന്ന് (25-07-2024-വ്യാഴം) ഉച്ചയ്ക്ക് 02:00-ന് മുത്തോലി സെന്റ് ജോൺസ് ആശ്രമം പള്ളിയിൽ.
പാലാ സെന്റ് വിൻസന്റ് സ്കൂൾ അധ്യാപകൻ ആൻഡ് ബോർഡിങ് റെക്ടർ, മുത്തോലി സെമിനാരി റെക്ടർ, പൂഞ്ഞാർ ലിറ്റിൽ ഫ്ലവർ ആശ്രമം പ്രിയോർ, പാപ്പുവ ന്യൂ ഗിനി ഗുഡ് ഷെപ്പേഡ് മേജർ സെമിനാരി പ്രഫസർ, കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റൽ ചാപ്ലെയ്ൻ, പരപ്പ് ചാവറ റിന്യൂവൽ സെന്റർ ഡയറക്ടർ, പുനലൂർ നിർമ്മൽഗിരി ആശ്രമാംഗം, മുക്കോട്ടുകൽ ഹോളി ഫാമിലി പള്ളി (തക്കല രൂപത) വികാരി, തക്കല രൂപത മൈനർ സെമിനാരി സ്പിരിച്വൽ ഡയറക്ടർ എന്നീ നിലകളിലും ദീപിക ദിനപത്രത്തിൻറെ കാലിക്കറ്റ് റീജനിലും പ്രവർത്തിച്ചിട്ടുണ്ട്.
കൂടരഞ്ഞി അരുവിയിൽ പരേതനായ മത്തായിയുടെ മകനാണ്.
സഹോദരങ്ങൾ: ഏലിക്കുട്ടി, ജോർജ്, സിസ്റ്റർ ആൻസിറ്റ.