Kodiyathur
ലോക മുങ്ങിമരണ പ്രതിരോധ ദിനം ആചരിച്ചു
കൊടിയത്തൂർ: തോട്ടുമുക്കം ഗവൺമെന്റ് യു.പി സ്കൂളിൽ ലോക മുങ്ങിമരണ പ്രതിരോധ ദിനം ആചരിച്ചു. നന്ദന ടീച്ചർ അദ്ധ്യക്ഷയായ ചടങ്ങിൽ പ്രധാന അധ്യാപിക ശ്രീമതി ഷെറീന മുങ്ങിമരണ പ്രതിരോധത്തെക്കുറിച്ച് ബോധവൽക്കരണം നൽകി.
സാലിം സാർ സ്വാഗതം ആശംസിച്ച ഈ പരിപാടിയിൽ ഈ സ്കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയും മുക്കം നഗരസഭയുടെ “നീന്തിവാ മക്കളെ” പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറുമായ റന ഫാത്തിമയെ ഹണി ടീച്ചർ ഉപഹാരം നൽകി ആദരിച്ചു.
മുങ്ങിമരണങ്ങൾ ഒഴിവാക്കാൻ എല്ലാ സ്കൂളുകളിലും നീന്തൽക്കുളം വേണമെന്നും എല്ലാവരും നീന്തൽ പഠിക്കണമെന്നും റന ഫാത്തിമ പറഞ്ഞു. പരിപാടികൾക്ക് ബിന്ദു ടീച്ചർ നേതൃത്വം നൽകി. അനിറ്റ ടീച്ചർ, സ്കൂൾ ലീഡർ അബ്ദുൾ ഹഖ് എന്നിവർ ആശംസകൾ പറഞ്ഞു. രഹന ടീച്ചർ നന്ദി പറഞ്ഞു.