കോടഞ്ചേരിയിൽ ഭിന്നശേഷിക്കാരുടെ സ്നേഹ സംഗമം സംഘടിപ്പിച്ചു

കോടഞ്ചേരി പഞ്ചായത്ത് ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിന്റേയും മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിന്റേയും ആഭിമുഖ്യത്തിൽ കോടഞ്ചേരി പഞ്ചായത്തിലെ ഭിന്നശേഷിക്കാരുടെ സ്നേഹസംഗമം ‘ഹൃത്തിലൊരിടം’ സംഘടിപ്പിച്ചു. സ്കൂൾ ചെയർമാൻ പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്ത സംഗമം ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു.
സംഗമത്തിൽ കോടഞ്ചേരി പഞ്ചായത്തിലെ 30 ഭിന്നശേഷിക്കാർ പങ്കെടുക്കുകയും വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും കേക്ക് മുറിച്ച് സന്തോഷം പങ്കിടുകയും ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിലെ അധ്യാപകർക്കും, രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും സമാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. സ്കൂൾ നല്ലപാഠം കൂട്ടുകാർ ക്രിസ്തുമസ് കരോൾ ഗാനവിരുന്നും വിവിധ കലാപരിപാടികളും നടത്തി.
കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ചാക്കോ, സിബി ചിരണ്ടായത്ത്, റിയാനസ് സുബൈർ, ജോബി ജോസഫ്, ചിന്നമ്മ മാത്യു, ഉദയ ജോയി, തോമസ് മാത്യു, സിജോയ് എം.സി, ഷീജ എം.ടി, തമ്പി പറകണ്ടത്തിൽ, ഫാ.റെജി കോലാനിയ്ക്കൽ, ജാസ്മിൻ കെ, വിദ്യാർത്ഥികളായ ഏബൽ ജോ അജോഷ്, ആഗ്നസ് മരിയ പോൾ തുടങ്ങിയവർ സംസാരിച്ചു.







