Kodanchery

മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോടഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

കോടഞ്ചേരി : സ്വർണ്ണ കടത്ത് മാഫിയ പ്രവർത്തനം അധോലോക ബന്ധം പോലീസിനെ ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ അറിവോടുകൂടി കേരളത്തിൽ നടപ്പാക്കി കേരള പോലീസിന് സിപിഎമ്മിന് ചട്ടുകമാക്കി ആർഎസ്എസ് നേതാക്കന്മാരുമായുള്ള അഹിത ബന്ധങ്ങളിലൂടെ സിപിഎം നേതാക്കളെ സംരക്ഷിക്കുകയും ഓണക്കാലമായിട്ടും ജനങ്ങളുടെ ജീവനും സ്വത്തിനും പോലും സംരക്ഷണം നൽകാൻ സാധിക്കാതെ മാവേലി സ്റ്റോറുകൾ നോക്കുകുത്തിയാക്കി പൊതുപണിയിൽ വിലക്കയറ്റം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടി കേരള ഭരണം അട്ടിമറിച്ച മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോടഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗം സംഘടിപ്പിച്ചു.

തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോബി ജോസഫ്, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, ജോസ് പൈക,അന്നക്കുട്ടി ദേവസ്യ, ടോമി ഇല്ലി മുട്ടിൽ,ഫ്രാൻസിസ് മുണ്ടാട്ടിൽ,ബിജു ഓത്തിക്കൽ, സേവിയർ കുന്നത്തേട്ട്,നാസർ പി പി, ചിന്നാ അശോകൻ, ലിസി ചാക്കോ, വിൽസൺ തറപ്പിൽ, ബേബി കളപ്പുര, ബിനു പാലാത്തറ, ബാബു പെരിയപുറം, റെജി തമ്പി, വാസുദേവൻ ഞാറ്റുകാലായിൽ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button