അക്രമിക്കാനെത്തിയ കാട്ടുപന്നിയെ വടികൊണ്ട് പ്രതിരോധിച്ച പഞ്ചായത്തംഗത്തിനെതിരെ വനം വകുപ്പ് കേസെടുത്തതിൽ പ്രതിക്ഷേധിച്ചു
തിരുവമ്പാടി: ഒരു വർഷം മുമ്പ് യാത്രാമധ്യേ ബൈക്കിന് കുറുകെ ചാടിയ കാട്ടുപന്നി കൂട്ടത്തെ സ്വയരക്ഷാർത്ഥം വടി എടുത്ത് പ്രതിരോധിച്ച തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർ രാമചന്ദ്രൻ കരിമ്പിലിനെതിരെ വനം വകുപ്പ് കേസെടുത്തതിൽ വ്യാപകപ്രതിക്ഷേധവുമായി തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി. തിരുവമ്പാടി പഞ്ചായത്തിൽ തന്നെ കാട്ടുപന്നിയുടെ അക്രമണത്തിൽ നിരവധി പേർക്കാണ് ഗുരുതരപരിക്കു പറ്റിയിട്ടുള്ളത്.
സംഭവത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച്ച 12-09-2024ന് തിരുവമ്പാടി വില്ലേജ് ഓഫിസിന് മുമ്പിൽ ധർണാ സമരവുമായി കോൺഗ്രസ് മണ്ഡലം കമ്മിറ്റി എത്തുമെന്ന് പ്രതിഷേധം യോഗം അറിയിച്ചു. യോഗം ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് മനോജ് വാഴേപ്പറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കർഷക കോൺഗ്രസ് സംസ്ഥന ജനറൽ സെക്രട്ടറി ബോസ് ജേക്കബ്, സെക്രട്ടറി സണ്ണി കാപ്പാട്ട്മല, മണ്ഡലം സെക്രട്ടറി ലിസി മാളിയേക്കൽ, സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.