കിടപ്പ് രോഗികൾക്ക് സിഗ്‌നേച്ചർ സ്പോർട്സ് ക്ലബ് കൂടരഞ്ഞി ഓണക്കിറ്റ് വിതരണം ചെയ്തു

കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം പാലിയേറ്റീവ് പരിചരണ പദ്ധതിയുടെ ഭാഗമായി കിടപ്പുരോഗികൾക്ക് സിഗ്‌നേച്ചർ സ്പോർട്സ് ക്ലബ് കൂടരഞ്ഞി സ്പോൺസർ ചെയ്ത ഓണക്കിറ്റ് വിതരണം ചെയ്തു. കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.സ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
സിഗ്നേച്ചർ ക്ലബ്ബ് പ്രസിഡണ്ട് സിജോ മച്ചുകുഴി യിൽ, സെക്രട്ടറി മെൽവിൻ കളത്തിപറമ്പിൽ എന്നിവരിൽ നിന്നും പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ആദർശ് ജോസഫ് കിറ്റ് ഏറ്റുവാങ്ങി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ രാജീവൻ. സി സ്വാഗതം പറഞ്ഞ പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, വാർഡ് മെമ്പർമാരായ ബിന്ദു ജയൻ, മോളി ടീച്ചർ, ജെറീന റോയ്, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ സിഗ്‌നേച്ചർ ക്ലബ് അംഗങ്ങൾ,ആരോഗ്യവകുപ്പ് ജീവനക്കാർ, ആശാവർക്കർമാർ, സന്നദ്ധപ്രവർത്തകർ, എന്നിവർ പങ്കെടുത്തു. ജെപിഎച് ൻ സലീന നന്ദി പ്രകാശിപ്പിച്ചു.