Kodanchery

കോടഞ്ചേരിയിൽ സിഡിഎസിന്റെ ഓണ ചന്ത ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ ഓണച്ചന്ത കോടഞ്ചേരിയിൽ ആരംഭിച്ചു.വിളംബര ഘോഷയാത്രയോടു കൂടി ഓണചന്ത കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ നിഷ റെജി യോഗത്തിൽ അധ്യക്ഷത വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വനജ വിജയൻ,വാർഡ് മെമ്പർമാരായ ചിന്നാ അശോകൻ, റീന സാബു, ഏലിയാമ്മ കണ്ടത്തിൽ, റോസമ്മ കയത്തുങ്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു.

തുടർന്ന് പഞ്ചായത്തിലെ എല്ലാ കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് സമ്മാനപദ്ധതിയുടെ നറുക്കെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. വിവിധ കുടുംബശ്രീ യൂണിറ്റുകളിൽ നിന്ന് ജൈവ പച്ചക്കറികൾ, ബേക്കറി ഉൽപ്പന്നങ്ങൾ, വിവിധ തരം അച്ചാറുകൾ, ഹോം ഷോപ്പ് ഉത്പന്നങ്ങൾ എന്നിവ സ്റ്റാളിൽ ലഭിക്കും. സി ഡി എസിന്റെ ഓണച്ചന്ത ശനിയാഴ്ച ഉച്ചയോടെ സമാപിക്കും

Related Articles

Leave a Reply

Back to top button