Kodiyathur
മൊബൈൽഫോൺ നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ചു
കൊടിയത്തൂർ : നന്നാക്കാൻ കൊണ്ടുവന്ന മൊബൈൽ ഫോൺ തുറന്നപ്പോൾ തീപ്പിടിച്ച് പൊട്ടിത്തെറിച്ചു. കൊടിയത്തൂരിലെ മൊബൈൽ കടയിൽ ചൊവ്വാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം. ബാറ്ററി കേടായ ഫോൺ നന്നാക്കാനായി ജീവനക്കാരൻ തുറക്കുന്നതിനിടെ തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.
തീ ആളിക്കത്തിയെങ്കിലും ജീവനക്കാരൻ പെട്ടെന്ന് ഫോൺ താഴെയിട്ട് ഓടി മാറിയതിനാൽ പടരാതെ രക്ഷപ്പെട്ടു. ഒരാഴ്ചയോളമായി ഫോണിന്‍റെ ബാറ്ററി കേടുവന്നു തുടങ്ങിയ നിലയിലാണെങ്കിലും ഫോൺ ഉപയോഗിച്ച് വരികയായിരുന്നു. അപകടത്തിന് തൊട്ട് മുൻപുവരെ ഉപയോഗിച്ച ഫോണാണ് പൊട്ടിത്തെറിച്ചത്. കേടുവന്ന ബാറ്ററിയുമായി മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് വലിയ അപകടത്തിന് സാധ്യതയുള്ളതാണെന്ന് മൊബൈൽ മെക്കാനിക് പറഞ്ഞു.