Puthuppady
എം.എസ്.എഫ്. റോഡിൽ കുത്തിയിരിപ്പുസമരം നടത്തി
പുതുപ്പാടി : ഈങ്ങാപ്പുഴ-കാക്കവയൽ റോഡിലെ അപകടങ്ങളിൽ ഒരുജീവൻ നഷ്ടപ്പെടുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടും അധികാരികൾ പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് എം.എസ്.എഫ്. പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റി റോഡിൽ കുത്തിയിരിപ്പുസമരം നടത്തി.
ഈങ്ങാപ്പുഴ-കാക്കവയൽ റോഡിലെ ഓവുചാൽ പ്രവൃത്തി ഉടൻ പൂർത്തീകരിക്കുക, ട്രാഫിക് മുൻകരുതലുകൾ സ്വീകരിക്കുക, വിദ്യാർഥികളുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങളുയർത്തിയാണ് സമരം നടത്തിയത്. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.പി. സുനീർ പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ്. പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷുഹൈബ് അധ്യക്ഷനായി. ബാബു, സിറാജ്, ഷനൂബ്, അമാൻ എന്നിവർ സംസാരിച്ചു.