Local

കരുതൽമേഖല; ജനവാസമേഖലകളെ ഒഴിവാക്കണം; ലിന്റോ ജോസഫ്

തിരുവമ്പാടി : കരുതൽമേഖലയുമായി ബന്ധപ്പെട്ട് മലയോരനിവാസികളുടെ ആശങ്ക ദുരീകരിക്കണമെന്നും ജനവാസമേഖലയെ ഒഴിവാക്കണമെന്നും ലിന്റോ ജോസഫ് എം.എൽ.എ. വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. പരിസ്ഥിതിദുർബലപ്രദേശം നിജപ്പെടുത്തുന്നത് സംബന്ധിച്ച് മണ്ഡലത്തിലെ പലയിടങ്ങളിലും ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇതിൽ വ്യക്തതവരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കഴിഞ്ഞദിവസം കത്തയച്ചിട്ടുണ്ട്.

ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കുകയെന്നത് സംസ്ഥാനസർക്കാരിന്റെ നിലപാടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളതാണ്. ജനവാസമേഖലകളെ ഒഴിവാക്കുന്നതിന് പഞ്ചായത്തുകളോട് അഭിപ്രായമാരായുകയും പഞ്ചായത്തുകൾ നൽകിയ നിർദേശങ്ങളുടെ ഭാഗമായി നേരത്തേ കുറച്ച മാപ്പിൽ നിന്നും വിണ്ടും 200 ചതുരശ്ര കി.മി. കുറയ്ക്കുകയുണ്ടായി. പഞ്ചായത്തുകളുടെ നിർദേശംകൂടി പരിഗണിച്ച് തയ്യാറാക്കിയ മാപ്പ് സെപ്റ്റംബർ 30-നകം കേന്ദ്രസർക്കാരിന് കൈമാറും. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയമാണ് അന്തിമവിജ്ഞാപനം പുറപ്പെടുവിക്കേണ്ടത്.

Related Articles

Leave a Reply

Back to top button