കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്
കൂടരഞ്ഞി. കാട്ടുപന്നിയുടെ ആക്രമണത്തിൽ സ്കൂട്ടർ യാത്രക്കാരനായ യുവാവിന് ഗുരുതരമായ പരിക്ക് പറ്റി. കൂടരഞ്ഞി കോലോത്തും കടവിൽ താമസിക്കുന്ന നെടുങ്ങോട് ഷാഫി (54) ക്കാണ് പരിക്കേറ്റത്. കൂടരഞ്ഞി അങ്ങാടിയിലെ ടീ ഷോപ്പ് തുറക്കുന്നതിന് വേണ്ടി രാവിലെ അഞ്ചുമണിക്ക് പോയപ്പോഴാണ് കൂടരഞ്ഞിക്ക് സമീപത്ത് പന്നികൂട്ടം ആക്രമിച്ചത്.
വാഹനം കുത്തി മറിച്ചിട്ടതിനാൽ യുവാവ് റോഡിൽ വീഴുകയും തോളെല്ലിന് പരിക്ക് പറ്റി മുക്കം കെ എം സി ടി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു.ഒരുമാസത്തെ ചികിൽസയും വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്.
പ്രദേശങ്ങളിൽ കാട്ടുപന്നിയുടെ ഉപദ്രവം വളരെ കൂടുതൽ ആണെന്ന് നാട്ടുകാർ അഭിപ്രായപ്പെടുന്നു. കൃഷികളും വിളകളും നശിപ്പിക്കുകയും യാത്രക്കാരെ ആക്രമിക്കുകയും ചെയ്യുന്ന പന്നികളുടെ ഉപദ്രവത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ സത്വര നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.