Local
കൂടത്തായി: സെൻറ് ജോസഫ് എൽ.പി.സ്കൂളിന്റെ നേതൃത്വത്തിൽ കരിമ്പാലക്കുന്ന് അങ്ങാടി ശുചീകരിച്ചു

കൂടത്തായി :പ്ലാറ്റിനം ജൂബിലി ആഘോഷത്തിലേക്ക് കടന്ന കൂടത്തായി സെൻറ് ജോസഫ് എൽ.പി. സ്കൂളിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണവുമായി ബന്ധപ്പെട്ട പരിപാടികൾ നടന്നു. സ്കൂളിന്റെ പ്രധാനാധ്യാപിക ശ്രീമതി ഡെയ്സിലി മാത്യു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്സാഹപൂർവം പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായ്, കരിമ്പാലക്കുന്ന് അങ്ങാടിയും പരിസര പ്രദേശങ്ങളും വൃത്തിയാക്കി. കൂടാതെ, അങ്ങാടിയുടെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കടകളുടെ മുൻവശത്ത് സ്ഥാപിക്കാനുള്ള ചെടികൾ വ്യാപാരികൾക്ക് കൈമാറി. ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്ത കുട്ടികൾക്ക് നാട്ടുകാർ മധുരം വിതരണം ചെയ്തു.