Puthuppady

കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ കൈതച്ചെടി നട്ട് പ്രതിഷേധിച്ചു

പുതുപ്പാടി: കുഴികൾനിറഞ്ഞ് അപകടങ്ങൾ പതിവായ കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധിച്ച് വെസ്റ്റ് കൈതപ്പൊയിൽ പാലത്തിനുസമീപം റോഡിലെ കുഴിയിൽ യൂത്ത് ലീഗ് പ്രവർത്തകർ കൈതച്ചെടി നട്ടു.

യാത്രക്കാരുടെ ജീവന് ഭീഷണി സൃഷ്ടിക്കുന്ന ദേശീയപാതയിലെ കുഴികൾ അടിയന്തരമായി അടയ്ക്കാൻ നടപടി വേണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു. പ്രതിഷേധപരിപാടിക്ക് പി.കെ. മുഹമ്മദലി, എൻ.പി. അസ്‌നിൽ, പി.കെ. അലി, എം.എം. അസീസ്, നിഹാൽ എന്നിവർ നേതൃത്വംനൽകി

Related Articles

Leave a Reply

Back to top button