Thamarassery

എംഇഎസ് സ്കൂൾ കൈതപ്പൊയിൽ ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി ശുചീകരണ പ്രവർത്തകരെ ആദരിച്ചു.

കൈതപ്പൊയിൽ: ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി, കൈതപ്പൊയിൽ എംഇഎസ് സ്കൂളിൽ വർഷങ്ങളായി ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജീവനക്കാരെ ആദരിച്ചുകൊണ്ടുള്ള ചടങ്ങ് സംഘടിപ്പിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായാണ് ഈ ചടങ്ങ് നടന്നത്.

ഷർമിന, ജമീല, സൈഫു, സലീന, ഷെരീഫ, ഫാത്തിമ, സഫിയ, നദീറ, ആലി തുടങ്ങിയ ശുചീകരണ പ്രവർത്തകരെ സ്കൂൾ മാനേജർ കെ എം ഡി മുഹമ്മദ് പൊന്നാട അണിയിച്ച് ക്യാഷ് വൗച്ചർ നൽകി ആദരിച്ചു.

പ്രിൻസിപ്പാൾ ജോസഫ് പുളിമൂട്ടിൽ, എംഇഎസ് താമരശ്ശേരി താലൂക്ക് പ്രസിഡന്റ് എ സി അബ്ദുൾ അസീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്കൂൾ ലീഡർ ഫാത്തിമ ലിയ, വിദ്യാർത്ഥികളായ അഷിഗ, ഷമ്മ, നേഹ, നൈസ, സൻഹ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button