Thiruvambady

കാശ്മീരിലേക്ക് സൈക്കിൾ പര്യാടനം നടത്തുന്ന ഹബിനും സൗരവിനും യാത്രയയപ്പ് നൽകി

തിരുവമ്പാടി: കേരളത്തിൽ നിന്നും കാശ്മീരിലേക്ക് സൈക്കിൾ പര്യാടനം നടത്തുന്ന തിരുവമ്പാടി സ്വദേശി ഹബിനും ആലപ്പുഴ സ്വദേശി സൗരവിനും മത്തായി ചാക്കോ മെമ്മോറിയൽ മലബാർ സ്പോർട്സ് ഡെവലപ്മെൻറ് ആൻഡ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി കോഴിക്കോട് യാത്രയയപ്പ് നൽകി.

ചടങ്ങിൽ അജു ഇമ്മാനുവൽ സ്വാഗതം ആശംസിച്ചു. തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും മാസ് ഡി കോസ് ബോഡ് മെമ്പറുമായ ജോളി ജോസഫ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന സ്പോർട്സ് കൗൺസിൽ മെമ്പറും മാസ് ഡി കോസ് വൈസ് പ്രസിഡണ്ടും ആയിട്ടുള്ള പി ടി അഗസ്റ്റിൻ ഫ്ളാഗ് ഓഫ് ചെയ്തു സംസാരിച്ചു. കെ. ആർ ബാബു , പി കെ സോമൻ , മെവിൻ പി സി തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button