Mukkam
ഡോ. എപിജെ അബ്ദുല്‍കലാം ബാല പ്രതിഭ പുരസ്കാരം നേടി മുക്കം ഹായർസെക്കണ്ടറി സ്കൂളിലെ ശിഫഷെറിന്‍

മുക്കം: ലോക വിദ്യാർത്ഥി ദിനത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്കായി ഡോ. എപിജെ അബ്ദുല്‍കലാം സ്റ്റഡി സെന്റർ നൽകുന്ന ഡോ. എപിജെ അബ്ദുല്‍കലാം ബാല പ്രതിഭ പുരസ്‌ക്കാരത്തിന് മുക്കം ഹയര്‍സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനി ശിഫഷെറിന്‍ അർഹയായി.
പരിസ്ഥിതി പ്രവർത്തനങ്ങൾ, ശാസ്ത്ര അഭിരുചി, ജലസംരക്ഷണം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, ജൈവ പച്ചക്കറി കൃഷി, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിൽ നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ മൂലമാണ് അവാർഡ് ലഭിച്ചത്. ശിഫഷെറിന്‍ കൂടരഞ്ഞി പട്ടോത്ത് ഫൈസലിന്റെയും സെക്കീനയുടേയും മകളാണ്.
ഈ മാസം പതിനഞ്ചിന് തിരുവനന്തപുരത്ത് നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ ഷിഫാശെറിന്ന് അവാർഡ് നൽകുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.