Mukkam
മുക്കത്ത് സൗജന്യ യൂറോളജി ക്യാമ്പ് സംഘടിപ്പിച്ചു
മുക്കം: സൗജന്യ യൂറോളജി ക്യാമ്പ് സംഘടിപ്പിച്ചു. ജെ.സി.ഐ മുക്കം മൈത്രിയും മുക്കം ഇ.എം.എസ് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലും സംയുക്തമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
ക്യാമ്പിന്റെ ഉദ്ഘാടനം ഡോ. അശ്വിൻ വി. ദേവ് നിർവഹിച്ചു. ഹോസ്പിറ്റൽ പ്രസിഡണ്ട് ടി.പി രാജീവ് മാസ്റ്റർ പരിപാടിയിൽ അധ്യക്ഷനായിരുന്നു.
ചടങ്ങിന് അഡ്മിനിസ്ട്രേറ്റർ സി.രാജൻ സ്വാഗതം പറഞ്ഞു. ജെ.സി.ഐ പ്രസിഡണ്ട് റിയാസ് അരിമ്പ്ര, സെക്രട്ടറി അനസ് പാലിയിൽ, പ്രോഗ്രാം ഡയറക്ടർ അനൂപ് എന്നിവർ പങ്കെടുത്തു. പ്രശസ്ത യൂറോളജിസ്റ്റ് ഡോ. നദീം മുർതാസ ക്യാമ്പിൽ രോഗികളെ പരിശോധിച്ചു. പരിപാടി വിജയകരമാക്കുന്നതിന് ഹോസ്പിറ്റൽ പി.ആർ.ഒ കാർത്തിക വി.ആർ നന്ദി രേഖപ്പെടുത്തി.