Kodanchery
താമരശ്ശേരി സബ്ജില്ല ശാസ്ത്രനാടക മത്സരത്തിൽ സെൻറ് ജോൺസ് സ്കൂൾ ഫസ്റ്റ് റണ്ണർ അപ്പ്
കോടഞ്ചേരി: താമരശ്ശേരി സബ്ജില്ല ശാസ്ത്രോത്സവത്തിൻറെ ഭാഗമായി കോടഞ്ചേരി എൽപി സ്കൂളിൽ നടന്ന ശാസ്ത്രനാടക മത്സരത്തിൽ നെല്ലിപ്പൊയിൽ സെൻറ് ജോൺസ് ഹൈസ്കൂൾ ഫസ്റ്റ് റണ്ണർ അപ്പ് ആയി. ശാസ്ത്രാഭിരുചി വളർത്തുകയും ഗവേഷണ ചിന്തകൾക്കു പ്രോത്സാഹനം നല്കുകയും ചെയ്യുന്നതിന് ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഈ മത്സരത്തിൽ വിദ്യാർത്ഥികളുടെ പ്രകടനം ശ്രദ്ധേയമായി.
സെൻറ് ജോൺസ് സ്കൂൾ കുട്ടികൾക്ക് ശാസ്ത്രധ്യാപകരായ ടെസി ജോസഫ്, ജിസ്ന ജോസ്, ജിതിൻ എന്നിവർ പരിശീലനം നല്കി.