മുക്കം മുനിസിപ്പാലിറ്റിയിൽ സംരംഭക ശില്പശാല സംഘടിപ്പിച്ചു

മുക്കം: മുക്കം മുനിസിപ്പാലിറ്റിയും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി മുക്കം മുൻസിപ്പാലിറ്റിയിൽ സംരംഭക ശില്പശാല സംഘടിപ്പിച്ചു. മുക്കം ഇഎംഎസ് മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിക്ക് മുനിസിപ്പാലിറ്റി ചെയർപേഴ്സൺ അഡ്വ. പത്മിനി അധ്യക്ഷയായി. ഉദ്ഘാടന ചടങ്ങ് മുനിസിപ്പാലിറ്റി ചെയർമാൻ പി. ടി. ബാബു നിർവഹിച്ചു.
മുനിസിപ്പാലിറ്റി ഇ.ഡി.ഇ ഷംനാദ് അബൂബക്കർ ചടങ്ങിന് സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ ജോഷില, ഫാത്തിമ കൊടപ്പന എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കുന്ദമംഗലം ബ്ലോക്ക് വ്യവസായ വികസന ഓഫീസർ അർജുൻ സംരംഭകത്വത്തിന്റെ പ്രാധാന്യം, സംരംഭക സാധ്യതാ മേഖലകൾ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ് എടുത്തു.
മുക്കം കേരള ബാങ്ക് അസിസ്റ്റൻറ് മാനേജർ ബിജിൽ, കുന്ദമംഗലം എഫ്. എൽ. സി ശില്പ എന്നിവർ ബാങ്കിങ്ങുമായി ബന്ധപ്പെട്ട ക്ലാസുകൾ നയിച്ചു. മുനിസിപ്പാലിറ്റി കൗൺസിലർ ബിന്ദു, സൂപ്രണ്ട് സുരേഷ് ബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. എഴുപതോളം പേർ പങ്കെടുത്ത പരിപാടിയിൽ ഇ.ഡി.ഇ അമർ ദേവ് നന്ദി പ്രകാശിപ്പിച്ചു