Local
കോടഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ ഞാറുനടീൽ ഉത്സവം ആഘോഷിച്ചു

കോടഞ്ചേരി: കോടഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന തണൽ സ്വാശ്രയ സംഘത്തിന്റെ ഞാറുനടീൽ ഉത്സവം പാലക്കൽ പ്രദേശത്ത് നടത്തി. തരിശ് നിലമായി കിടന്നിരുന്ന മൂന്നര ഏക്കർ സ്ഥലത്താണ് തണൽ സ്വാശ്രയ സംഘം കൃഷിയിറക്കിയത്.
ഉത്സവത്തിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ഷിബു പുതിയേടത്ത് നിർവഹിച്ചു. ബാങ്ക് ഡയറക്ടർ റസീന സുബൈർ, ബാങ്ക് സെക്രട്ടറി, ജീവനക്കാർ, സ്വാശ്രയ സംഘാംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.