Kodanchery
കോടഞ്ചേരി ലേബർ കോൺട്രാറ്റ് കോപ്പറേറ്റീവ് സൊസൈറ്റി വാർഷിക പൊതുയോഗം നടത്തി
കോടഞ്ചേരി: കോടഞ്ചേരി ലേബർ കോൺട്രാറ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗം നടന്നു. പുലിക്കയം സൊസൈറ്റി ഓഫീസിൽ വച്ചായിരുന്നു പരിപാടി.
സൊസൈറ്റി പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ, വൈസ് പ്രസിഡന്റ് വർഗീസ് ചക്കാലയിൽ ബഡ്ജറ്റ് അവതരിപ്പിച്ചു.
സെക്രട്ടറി വിജി ഷൈജൻ റിപ്പോർട്ടും കണക്കുകളും അവതരിപ്പിച്ചു.
വിജയ തുരുത്തേൽ, രാധാ സുദർശനൻ പുത്തൻപുരയിൽ, റോയി കളത്തൂർ, ജോസഫ് ആലവേലിയിൽ, ലൈജു അരീപ്പറമ്പിൽ, ജോബിൻ വെട്ടത്ത്, ജെയ്സൺ മണിക്കൊമ്പേൽ തുടങ്ങിയവർ യോഗത്തിൽ ആശംസകൾ അറിയിച്ചു സംസാരിക്കുകയുണ്ടായി