Local

ഗ്രാമീണ വനിതാ ദിനാഘോഷം: പുലരി കുടുംബശ്രീ ഹോട്ടൽ ജീവനക്കാരെ ജെസിഐ മുക്കം മൈത്രി ആദരിച്ചു

മുക്കം: ജെസിഐ മുക്കം മൈത്രി സംഘടനയുടെ ആഭിമുഖ്യത്തിൽ, അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനത്തിന്റെ ഭാഗമായി തിരുവമ്പാടി പഞ്ചായത്ത് തൊണ്ടിമ്മൽ പുലരി കുടുംബശ്രി വനിതാ ഹോട്ടൽ ജീവനക്കാരെ ആദരിച്ചു. ഗ്രാമത്തിലെ ആളുകൾക്ക് പതിനൊന്നുകാരമായി ഗുണനിലവാരമുള്ള ഭക്ഷണം കുറഞ്ഞവിലയിൽ നൽകുന്നതിലൂടെ സമൂഹ സേവനം നടത്തിവരുന്ന ഇവർക്ക് ചടങ്ങിൽ ആദരം നൽകി.

ഗ്രാമീണ വനിതകളുടെ കൃഷി, ഭക്ഷ്യ സുരക്ഷ, പ്രകൃതി വിഭവങ്ങൾ കൈകാര്യം ചെയ്യൽ, പോഷണം തുടങ്ങിയ മേഖലകളിൽ അവരുടെ പങ്ക് ഉയർത്തിക്കാണിക്കുക എന്നതായിരുന്നു വനിതാ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം.

ചടങ്ങിൽ മുക്കം ഫയർ സ്റ്റേഷൻ അസിസ്റ്റന്റ്‌ ഫയർ ഓഫീസർ ജോയി എബ്രഹാം ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. ജെസിഐ മുക്കം മൈത്രി പ്രസിഡന്റ്‌ റിയാസ് അരിബ്ര, ഫയർ അസിസ്റ്റന്റ്‌ ഓഫീസർ ഷുക്കൂർ, ജിനോജ് കുരുവിള, പ്രഥുൻ എന്നിവരും പങ്കെടുത്തു. പുലരി കുടുംബശ്രി അംഗങ്ങളായ സുഷമ, പുഷ്പ, പ്രസന്ന, രശ്മി, നന്ദിനി എന്നിവർ ആദരവ് ഏറ്റുവാങ്ങി.

Related Articles

Leave a Reply

Back to top button