Koodaranji
കാട്ടുപന്നിക്കൂട്ടം തെങ്ങിൻതൈകൾ നശിപ്പിച്ചു
കൂടരഞ്ഞി : കാട്ടുപന്നികൾ കൂട്ടമായെത്തി തെങ്ങിൻതൈകൾ വ്യാപകമായി നശിപ്പിച്ചു. കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ വീട്ടിപ്പാറ പഴൂർ ജോബിയുടെ രണ്ടുവർഷം പ്രായമായ 17 തെങ്ങിൻതൈകളാണ് നശിപ്പിച്ചത്. മേഖലയിൽ കാട്ടുപന്നികൾ മനുഷ്യനെ ആക്രമിക്കുന്നതും വിളകൾ നശിപ്പിക്കുന്നതും വ്യാപകമാകുകയാണ്.
കാട്ടുപന്നി വേട്ടയ്ക്ക് പഞ്ചായത്ത്, വനംവകുപ്പധികൃതർ തയ്യാറാകണമെന്ന് ആം ആദ്മി പാർട്ടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ജോർജ് പുതിയടത്ത് അധ്യക്ഷനായി. സെബാസ്റ്റ്യൻ കാക്കിയാനി, ബാബു ഐക്കരശ്ശേരി, ജിമ്മി ഉഴുന്നാലിൽ, ഷാജു കൊല്ലിച്ചിറ, ജോഷി തുളവന്നാനി എന്നിവർ സംസാരിച്ചു.