Karassery
എൽ.ഡി.എഫ്. വിളംബരജാഥയും പൊതുയോഗവും നടത്തി

കാരശ്ശേരി : വയനാട് പാർലമെൻറ്് മണ്ഡലം ഇടതുപക്ഷ മുന്നണി സ്ഥാനാർഥി സത്യൻ മൊകേരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാരമൂലയിൽ വിളംബരജാഥയും പൊതുയോഗവും നടത്തി.
യു.പി. മരയ്ക്കാർ, മിനി കണ്ണങ്കര, എം. ദിവ്യ, ശ്രുതി കമ്പളത്ത്, ഇ.പി. അജിത്ത്, സി. ദേവരാജൻ, ബിജുൻ കാരമൂല, അജയഘോഷ് ആന്തേരിമ്മൽ, എം.ബി. രാമകൃഷ്ണൻ, സുരേഷ് കോരല്ലൂർ എന്നിവർ നേതൃത്വം നൽകി. കെ. ശിവദാസൻ, സജി തോമസ്, കെ.കെ. നൗഷാദ് എന്നിവർ സംസാരിച്ചു.