Local

കോടഞ്ചേരിയിൽ യുവകർഷകന്റെ വീട്ടിലേക്ക് പ്രവേശനമാർഗം തടസ്സപ്പെടുത്തിയ സംഭവം: കർഷക കോൺഗ്രസ് പ്രതിഷേധിച്ചു

കോടഞ്ചേരി: കോടഞ്ചേരി ചെമ്പുകടവിൽ യുവകർഷകനായ ഷിജു കൈതക്കുളത്തിന്റെ വീട്ടിലേക്ക് പ്രവേശിക്കാൻ കഴിയാത്തവിധം എതിർ കക്ഷിയും തൊഴിലാളികളും അടങ്ങുന്ന സംഘം വഴി തടസ്സപ്പെടുത്തിയ സംഭവത്തിൽ കർഷക കോൺഗ്രസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

വിവാദത്തിലുള്ള സിവിൽ കേസ് തുടരുന്ന സാഹചര്യത്തിലാണ് കൃഷിസ്ഥലത്തിലേക്കുള്ള മാർഗം തടസ്സപ്പെടുത്തിയത്. കർഷകന്റെ കൃഷിസ്ഥലത്തേക്ക് പോലീസിന്റെ സഹായത്തോടെയുള്ള അതിക്രമം എതിർകക്ഷി നടത്തിയതായി കർഷക കോൺഗ്രസ് ആരോപിച്ചു. ഇത് തങ്ങളുടെ കുടുംബത്തിന്റെ ജീവനും, ജീവിതവും തകർക്കാനുള്ള നീക്കമാണെന്ന് ഷിജുവിന്റെ കുടുംബം ആരോപിച്ചു.

കൂടാതെ ആദിവാസികളെ ഉപയോഗിച്ച് കള്ളക്കേസ് ഉണ്ടാക്കി ജയിലിൽ അടയ്ക്കാനുള്ള ശ്രമവും ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിക്കാനുള്ള ശ്രമവും നിരവധി തവണ നടന്നതായി ഷിജുവിന്റെ ഭാര്യ വെളിപ്പെടുത്തി.

പ്രതിഷേധം കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോസ് ജേക്കബ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ഷിജു ചെമ്പനാനി അധ്യക്ഷത വഹിച്ചു.
കർഷകന്റെ വീടും സ്വത്തും പിടിച്ചെടുക്കാൻ വ്യാജ രേഖകൾ ഉപയോഗിച്ച് പോലീസിനെ സഹായത്തോടെ ശ്രമിക്കുന്നതിനെതിരെ വരും ദിവസങ്ങളിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് കർഷക കോൺഗ്രസ് നേതാക്കൾ യോഗത്തിൽ പറഞ്ഞു

സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട്മല, ബ്ലോക്ക് പ്രസിഡണ്ട് ജോബി ഇലന്തൂർ, ബാബു പട്ടരാട്ട്, വിഡി ജോസഫ്, ജോസ് പെരുമ്പള്ളി, സേവ്യർ കുന്നത്തേട്ട്, ലൈജു അരീപ്പറമ്പിൽ, ബാലകൃഷ്ണൻ തീക്കുന്നേൽ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button