Puthuppady
എം.ആർ.എം എക്കോ സൊലൂഷൻസ് ഹരിതം മനോഹരം ക്യാമ്പയിൻ തുടക്കം കുറിച്ചു
പുതുപ്പാടി: മാലിന്യ സംസ്കരണ മേഖലയിലെ പ്രഗത്ഭരായ എം.ആർ.എം എക്കോ സൊലൂഷൻസ് പത്താം വാർഷികത്തോടനുബന്ധിച്ച് ആരംഭിച്ച ‘ഹരിതം മനോഹരം’ ക്യാമ്പയിൻ ശ്രദ്ധേയമായി. പുതുപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിജു ഐസക്ക് ക്യാമ്പയിൻ്റെ ലോഗോ പ്രകാശനം നിർവഹിച്ചു.
കഴിഞ്ഞ വർഷങ്ങളിൽ എം.ആർ.എം എക്കോ സൊലൂഷൻസ് നടത്തിയ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളും, വരും വർഷങ്ങളിൽ നടപ്പിലാക്കാനിരിക്കുന്ന പദ്ധതികളും സംബന്ധിച്ച് കമ്പനി മാനേജിംഗ് ഡയറക്ടർ ഷാഹിദ് കുട്ടമ്പൂർ വിശദീകരിച്ചു.
വാർഡ് മെമ്പർ ശ്രീജ, പൊതു പ്രവർത്തകരായ ശ്രീജിത്ത് ഏലോക്കര, മജീദ് ഒടുങ്ങാക്കാട്, കമ്പനി ഡയറക്ടർമാരായ സുനിൽ പി.വി, നസീർ അടിവരം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സുബിൻ ബേബി സ്വാഗതവും, അഡ്മിനിസ്ട്രേറ്റീവ് എക്സിക്യൂട്ടീവ് ലക്ഷ്മിപ്രിയ നന്ദിയും പറഞ്ഞു.