തിരുവമ്പാടി പഞ്ചായത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി :തിരുവമ്പാടി പഞ്ചായത്തിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് എം.പി.എം.കെ. രാഘവൻ.
കേരളത്തിൽ നടക്കുന്ന മൂന്ന് ഉപതെരഞ്ഞെടുപ്പുകളിലും യുഡിഎഫിന് വൻ വിജയം നേടാനാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം സ്വതന്ത്ര ഭാരതത്തിൽ ഉണ്ടായതിൽ ഏറ്റവും മികച്ചതാണെന്നും, കേരളത്തിലെ ജനങ്ങൾ കേന്ദ്ര സർക്കാരിന്റെ വർഗീയ രാഷ്ട്രീയവും ഇടതു സർക്കാരിന്റെ അഴിമതിയും വെറുത്തുകഴിഞ്ഞുവെന്നും, ഇത് വയനാട് പാർലമെൻറ് ഉപതെരഞ്ഞെടുപ്പും 2 നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും പ്രതിഫലിക്കുമെന്നും അദ്ദേഹം പ്രസ്ഥാവിച്ചു.
യുഡിഎഫ് ചെയർമാൻ ടി.ജെ. കുര്യാച്ചൻ പരിപാടിയുടെ അധ്യക്ഷത വഹിച്ചു.യോഗത്തിൽ ഡിസിസി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺകുമാർ, ഡിസിസി സെക്രട്ടറി ബാബു പൈക്കാട്ടിൽ, മുസ്ലിം ലീഗ് തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡണ്ട് സി.കെ. കാസിം, ജോബി ഇലന്തൂർ, ഷിനോയി അടക്കപാറ, ബോസ് ജേക്കബ്, ബാബു കളത്തൂർ, ബിന്ദു ജോൺസൺ, മില്ലി മോഹൻ, മനോജ് വാഴേപറമ്പിൽ, അബ്ദുൽ റഹ്മാൻ, കോയ പുതുവയൽ, നിസാർ പുനത്തിൽ, അസ്കർ ചെറിയഅമ്പലം, ജോൺ ചാക്കോ എന്നിവർ പ്രസംഗിച്ചു.
കൂടാതെ യോഗത്തിൽ തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളായി ടിജെ കുര്യാച്ചനെ ചെയർമാനായും ഷൗക്കത്തലി കൊല്ലളത്തെ ജന: കൺവീനറായും മനോജ് വാഴപ്പറമ്പിനെ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട 501 അംഗ കമ്മറ്റി രൂപീകരിക്കുകയും ചെയ്തു.