Kodanchery

തുടർച്ചയായി മൂന്നാം വർഷവും സബ്ജില്ല ഗണിതശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി വേളങ്കോട് ഹയർ സെക്കൻഡറി സ്കൂൾ

കോടഞ്ചേരി: സബ്ജില്ല ഗണിതശാസ്ത്രമേളയിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മൂന്നാം വർഷവും തുടർച്ചയായി ഒന്നാം സ്ഥാനം നേടി വേളങ്കോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ . താമരശ്ശേരി സബ്‌ജില്ലാ ഗണിതശാസ്ത്രമേളയിലാണ് സ്കൂൾ ഈ വിജയം നേടുന്നത്. സ്കൂളിന്റെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സമഗ്രമായ ശ്രമഫലമാണ് ഈ വിജയമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.

സ്കൂളിന് വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും ലഭിച്ചിട്ടുണ്ട് . സ്കൂൾ മാനേജ്മെന്റ്, രക്ഷാകർതൃ സമിതി, അധ്യാപകർ, സഹപാഠികൾ എന്നിവർ വിജയികളായ വിദ്യാർത്ഥികളെ അഭിനന്ദിച്ചു.

Related Articles

Leave a Reply

Back to top button