Mukkam
ജോലി സ്ഥിരത ഉറപ്പ് വരുത്തുക,ഖാദർ കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കുക. കെ ആർ ടി എ

മുക്കം: കേരള റിസോഴ്സ് ടീച്ചർ അസോസിയേഷൻ കുന്ദമംഗലം യൂണിറ്റ് സമ്മേളനം കുന്ദമംഗലം ബി.ആർ.സി ഹാളിൽ വെച്ച് നടന്നു. ജോലി സ്ഥിരത ഉറപ്പുവരുത്തുക, ഖാദർ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക, തുല്യ ജോലി, തുല്യവേതനം എന്നിവ ഉറപ്പുവരുത്തുക എന്നീ പ്രമേയങ്ങൾ അവതരിപ്പിച്ചു.
കെ ആർ ടി എ ജില്ലാ സെക്രട്ടറി അഖിൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജോയിന്റ് കൺവീനർ വിനീത പി എസ് അധ്യക്ഷയായി. സമ്മേളനം കെ എസ് ടി എ ജില്ലാ പ്രസിഡണ്ട് സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ അജീഷ് വി . കെ എം ശിവദാസൻ മനോജ് കുമാർ പി. കെ ഹാഷിദ് കെ സി തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. പുതിയ ഭാരവാഹികളായി എൻ കെ പുഷ്പൻ (കൺവീനർ) പ്രേംസി എസ് പി (ജോ. കൺവീനർ) ഫിദ. ഒ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.ചടങ്ങിൽ അമ്പിളി എം കെ സ്വാഗതവും പ്രേംസി എസ് പി നന്ദിയും പറഞ്ഞു.







