Kodiyathur
ജീലാനി അനുസ്മരണവും ബിയ്യുണ്ണി ഉമ്മ ആണ്ട് ദിനവും സമുചിതമായി ആചരിച്ചു
കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ ചാലക്കൽ പ്രദേശത്ത് സ ജീലാനി അനുസ്മരണവും ബിയ്യുണ്ണി ഉമ്മയുടെ ആണ്ട് ദിനവും ആചരിച്ചു. സിദ്ദീഖുൽ അക്ബർ മെമ്മോറിയൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
പി.ടി. അഷ്റഫ് സഅദി മൗലിദ് പരിപാടികൾക്ക് നേതൃത്വം നൽകി.
മുനീർ സഖാഫി എരഞ്ഞിമാവ് അനുസ്മരണ പ്രഭാഷണം നിർവഹിച്ചു.
ചടങ്ങിൽ അഷ്റഫ് കൊടിയത്തൂർ, ഹാരിസ് അമ്പലക്കണ്ടി, ജുനൈദ് സി. എന്നിവർ പങ്കെടുത്തു. നജ്മുദ്ധീൻ സ്വാഗതവും അഷ്റഫ് സഖാഫി നന്ദിയും പറഞ്ഞു.