Kodiyathur
സാമൂഹ്യശാസ്ത്ര മേളയിൽ സ്റ്റിൽ മോഡലിൽ ജില്ലയിൽ ഒന്നാമതെത്തി പി.ടി.എം. ഹയർ സെക്കൻഡറി സ്കൂൾ

കൊടിയത്തൂർ: കോഴിക്കോട് ജില്ലാ സോഷ്യൽ സയൻസ് മേളയിൽ ഹയർ സെക്കണ്ടറി വിഭാഗത്തിലെ സ്റ്റിൽ മോഡൽ മത്സരത്തിൽ പി.ടി.എം. ഹയർ സെക്കൻഡറി സ്കൂളിന് ജില്ലയിൽ ഒന്നാം സ്ഥാനം. ഹാരപ്പൻ സംസ്കാരത്തെ പുനരാവിഷ്കരിച്ച ഹിബയും ഫിദ അശ്റഫും ചേർന്നാണ് ഈ നേട്ടം കൈവരിച്ചത്.
മാതൃദേവത, പുരോഹിത രാജാവ്, മൺപാത്രങ്ങൾ, സിറ്റാഡൽ, മഹസ്നാനഘട്ടം, ആയുധങ്ങൾ, മുദ്രകൾ, ലിപികൾ, ഗ്രാനറി, ആഭരണങ്ങൾ എന്നിവയുടെ മാതൃകകൾ മണ്ണുകൊണ്ട് സൃഷ്ടിച്ച് ഹാരപ്പൻ സംസ്കാരത്തിലെ വൈവിധ്യങ്ങൾ പുനരാവിഷ്കരിക്കാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു.
ജില്ലാതലത്തിൽ നേടിയ ഈ വിജയത്തോടെ പി.ടി.എം. വിദ്യാർത്ഥികൾ നവംബർ 14 മുതൽ ആലപ്പുഴയിൽ നടത്തപ്പെടുന്ന സംസ്ഥാന സോഷ്യൽ സയൻസ് മേളയിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് മത്സരിക്കും.