Kodiyathur

കൊടിയത്തൂരിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടന്നു

കൊടിയത്തൂർ: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ, കോഴിക്കോട് ജില്ലാ വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎംസിടി മെഡിക്കൽ കോളേജിന്റെയും സൗത്ത് കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറി വനിതാ വേദിയുടെയും സഹകരണത്തോടെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി.

കർച്ചറൽ സെന്റർ പ്രസിഡന്റ് സി.പി ചെറിയ മുഹമ്മദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വനിതാ വേദി പ്രസിഡന്റ് എൻ.വി ശരീഫ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ മുഖ്യാതിഥിയായിരുന്നു. ലൈബ്രറി കൗൺസിൽ മേഖല കൺവീനർ ബി ആലി ഹസ്സൻ ലൈബ്രറി വനിതാ വേദിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

വനിതാ വേദി സെക്രട്ടറി ഹസ്ന ജാസ്മിൻ സി.എം, സി.പി സാജിത, ജുറൈന പി.പി, ഫാത്തിമ കെ.പി, എം അഹ്മദ് കുട്ടി മദനി, കാരാട്ട് മുഹമ്മദ് മാസ്റ്റർ, പി അബ്ദുറഹിമാൻ, പി.പി ഉണ്ണിക്കമ്മു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഡോ. ജസീല ഷിഫ പി, ഡോ. നഹല നാലകത്ത്, ഡോ. അശ്വതി സാറ വർഗീസ്, ഡോ. ജയ ലക്ഷ്മി ജെ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. കെ.എം.സി.ടി പി. ആർ. ഒ അരുൺലാൽ പി.കെ, സക്കീർ ടി.എസ് എന്നിവരും പങ്കെടുത്തു. ക്യാമ്പിൽ സൗജന്യമായ മരുന്നുകളും വിതരണം ചെയ്തു.

Related Articles

Leave a Reply

Back to top button