Kodiyathur
കൊടിയത്തൂരിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കൊടിയത്തൂർ : മുക്കത്തിൻ്റെ ടി.വൈ.കെ ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ, കാലിക്കറ്റ് ഐ ഹോസ്പിറ്റലുമായി സഹകരിച്ച് കൊടിയത്തൂരിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
തെയ്യത്തുംകടവ് മദ്രസയിൽ നടന്ന ക്യാമ്പ് വാർഡ് മെമ്പർ ടി.കെ അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജാഫർ പുതുക്കുടി അദ്ധ്യക്ഷത വഹിച്ചു .
പരിപാടിയിൽ ഡോ. അനീത ബെനഡിക്, ഇ.കെ മായിൻ, കെഎംസി അബ്ദുൽ വഹാബ്, റഫീഖ് കുറ്റ്യോട്ട്, റിഷാദ് കിളിക്കോട്ട്, ബാസിൽ മിയാൻ, ഫാരിസ് കെഎം എന്നിവർ സംസാരിച്ചു.
നൂറോളം പേർ പങ്കെടുത്ത ക്യാമ്പിന് യാസിർ ഒ, നഷീത്ത് പി.വി, ജവാദ് എൻ.കെ, ഫാഇസ് കെഎം, റഈസ് കാരാട്ട് എന്നിവർ നേതൃത്വം വഹിച്ചു.