Thamarassery
ലൈബ്രറി സ്ഥാപകന്റെ സ്മരണാർഥം സംഘടിപ്പിച്ച പ്രസംഗമത്സരം: പി.കെ.ജി. വാരിയർ മെമ്മോറിയൽ ട്രോഫി സ്വന്തമാക്കി പുല്ലുരാംപാറ ഹൈ സ്കൂൾ

താമരശ്ശേരി: പി.കെ.ജി. വാരിയർ മെമ്മോറിയൽ ട്രോഫി സ്വന്തമാക്കി പുല്ലുരാംപാറ സെന്റ് ജോസഫ് ഹൈസ്കൂൾ.
താമരശ്ശേരി പബ്ലിക് ലൈബ്രറി യുടെ ആഭിമുഖ്യത്തിൽ ലൈബ്രറി സ്ഥാപകൻ പി.കെ.ജി. വാരിയരുടെ സ്മരണാർത്ഥം ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പ്രസംഗമത്സരത്തിൽ ഉയർന്ന പോയിന്റുകൾ നേടിയാണ് സ്കൂൾ ഈ നേട്ടം സ്വന്തമാക്കിയത്.
ഹൈസ്കൂൾ വിഭാഗം പ്രസംഗമത്സരത്തിൽ ഇതേ സ്കൂളിലെ ദാന നസീർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദൻ ട്രോഫികൾ വിതരണം ചെയ്തു. പ്രധാനാദ്ധ്യാപകൻ ജോളി ജോസഫ്, ഉണ്ണിയെപ്പിള്ളിൽ, ദാന നസീർ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.