Kodanchery
സബ്ജില്ലാ കലോത്സവത്തിനായി പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കാനായി ഓലക്കുട്ടകൾ ഒരുക്കി എൻഎസ്എസ് വോളണ്ടിയേഴ്സ് മാതൃകയായി

കോടഞ്ചേരി: താമരശ്ശേരി സബ്ജില്ല കലോത്സവ വേദിയിലേക്കുള്ള പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കുന്നതിനായി, ‘ഗോ ഗ്രീൻ കീപ്പ് ക്ലീൻ’ എന്ന സന്ദേശവുമായി പ്ലാസ്റ്റിക് പാത്രങ്ങൾക്ക് പകരം ഓലക്കുട്ടകൾ നിർമിച്ച് സെന്റ് ജോർജ് ഹയർസെക്കന്ററി സ്കൂളിന്റെ എൻഎസ്എസ് യൂണിറ്റ് മാതൃകയായി.
ഓലക്കുട്ടകൾ താമരശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിനോദ് പി ഏറ്റുവാങ്ങി. എല്ലാ കലോത്സവ വേദികളിലേക്കും ആവശ്യമായ ഓലക്കുട്ടകൾ വിദ്യാർത്ഥികൾ ഒരുക്കിയിട്ടുണ്ടായിരുന്നു.
വോളണ്ടിയർ ലീഡർമാരായ ബ്രിന്റോ റോയ്, ലിയ ജോസഫ്, ഗ്രഫിൻ മരിയ ബിനോയ്, കെവിൻ റോയ് എന്നിവരും, മാനേജ്മെന്റ് പ്രതിനിധി സിസ്റ്റർ സുധർമ എസ്ഐ സി, പ്രോഗ്രാം ഓഫീസർ സ്മിത കെ, സ്കൂൾ പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ എന്നിവരും നിർമാണത്തിന് നേതൃത്വം നൽകി.