Koodaranji

വയനാട് ലോക്സഭ തെരഞ്ഞെടുപ്പ്: എൽ. ഡി. എഫ് കൂടരഞ്ഞി മേഖല കൺവെൻഷൻ സഖാവ് ടി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽ. ഡി. എഫ് ) കൂടരഞ്ഞി മേഖല കൺവെൻഷൻ സംഘടിപ്പിച്ചു. സി. പി. ഐ (എം ) കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ. ടി വിശ്വനാഥൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കൺവെൻഷന് ആർ. ജെ. ഡി നേതാവ് സ. പി എം തോമസ് അധ്യക്ഷത വഹിച്ചു.

എൽ. ഡി. എഫ് നേതാവ് ജലീൽ കൂടരഞ്ഞി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, സ. നാസർ, ഷൈജു കോയിനിലം, ജിമ്മി ജോസ്, റോയ് തെക്കെടത്, ജിജി കട്ടക്കയം, വിൽസൺ പുല്ലുവേലി, ജോൺസൻ കുളത്തിങ്കൽ, അബ്‌ദുറഹ്‌മാൻ കുഴിയിൽ തുടങ്ങിയ പ്രമുഖ നേതാക്കളും പങ്കെടുത്തു.

Related Articles

Leave a Reply

Back to top button