Thiruvambady
തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് ഓണക്കാല സമ്മാന വിതരണം

തിരുവമ്പാടി: ഓണത്തോടനുബന്ധിച്ച് തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് നടത്തിയ നീതി സൂപ്പർ മാർക്കറ്റിൽ നിന്നുള്ള നറുക്കെടുപ്പിൽ വിജയികളായ ഉപഭോക്താക്കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
നീതി സൂപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ജോസ് മാത്യു സമ്മാനങ്ങൾ വിതരണം നിർവഹിച്ചു. ചടങ്ങിൽ ജോയ് മ്ലാക്കുഴിയിൽ, ഗണേഷ് ബാബു, പ്രീതി രാജീവ്, നിസ്താർ, മുഹമ്മദ് കാളിയേടത്ത്, അപ്പച്ചൻ തെക്കേക്കൂട്ടൂ, പി.ജെ. ജെനീഷ്, ധന്യ കെ. എസ. എന്നിവർ പങ്കെടുത്തു