Koodaranji

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൂടരഞ്ഞി: കൂടരഞ്ഞി നായാടാംപൊയിൽ – പെരുമ്പൂള റോഡിൽ ബൈക്ക് കൊക്കയിലേക്കു മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ഓമശ്ശേരിയിലെ സജീവ എസ് എസ് എഫ് പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ ഹാരിസ് (32) ആണ് മരിച്ചത്.

ഓമശ്ശേരി പെരുമ്പൊയിൽ പരേതനായ മുഹമ്മദിൻ്റെയും, ഭാര്യ സൈനബ( പെണ്ണ്ക്ക)യുടെയും മകനും പ്രശസ്ത മനശാസ്ത്ര വിദഗ്ധൻ ഡോ. സലാം സഖാഫിയുടെ അനുജനുമാണ് ഹാരിസ്

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ ബൈക്കിൻ്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെത്തുടർന്നുണ്ടായ അപകടത്തിലാണ് ഹാരിസിന് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ ചികിത്സ ലഭിച്ചിരുന്നെങ്കിലും രക്ഷപ്പെടുത്താനായില്ല.

ഹാരിസിൻ്റെ ഖബറടക്കം ഓമശ്ശേരി ചോലക്കൽ റഹ്മാനിയ ജുമാ മസ്ജിദിൽ ഇന്ന് (31-10-24 വ്യാഴം ) 2.30 ന് നടത്തപ്പെടും.

ഡോക്ടർ അബ്ദുസ്സലാം സഖാഫി. അബ്ദുറഹ്മാൻ. ഹാഫിള് ജാബിർ സഖാഫി. ഫാത്തിമ സുഹറ. സീനത്ത്. ജുമൈലത്ത് എന്നിവർ സഹോദരങ്ങളാണ്.

Related Articles

Leave a Reply

Back to top button