Thiruvambady

തിരുവമ്പാടിയിൽ മഹിളാ സേവാദളിന്റെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയെ അനുസ്മരിച്ചു

തിരുവമ്പാടി : കോഴിക്കോട് ജില്ലാ മഹിളാ സേവാദളിന്റെ ആഭിമുഖ്യത്തിൽ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ചേപ്പിലംകോട് വെച്ച് ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു. തിരുവമ്പാടി കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ മനോജ് സെബാസ്റ്റ്യൻ വാഴേപ്പറമ്പിൽ അനുസ്മരണ പ്രഭാഷണം നടത്തി.

കോഴിക്കോട് ജില്ലാ മഹിളാ സേവാദൾ പ്രസിഡണ്ട്‌ ശ്രീവിദ്യ എരമംഗലം അനുസ്മരണ ചടങ്ങിന് നേതൃത്വം നൽകി. മഹിളാ സേവാദൾ സെക്രട്ടറിമാരായ റീജ എം. പി, ലിസി സണ്ണി, അജിത പി. ആർ, ജില്ലാ ഭാരവാഹികളായ പൗളിൻ മാത്യു, ഹസീന കള്ളിപ്പാറ തുടങ്ങി മഹിളാ സേവാദൾ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button