Kodiyathur
ചെറുവാടിയിൽ ചാലിയാർ പുഴയിൽ കുളിക്കുന്നതിനിടെ മൂന്ന് കുട്ടികളെ നീർനായ കടിച്ചു
കൊടിയത്തൂർ : ചെറുവാടി ചാലിയാർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് വിദ്യാർത്ഥികളെ നീർനായ കടിച്ചു.
ഇന്നലെ വൈകുന്നേരം 5:30ഓടെ ചെറുവാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളായ ജസൽ (പടിക്കുന്ന്), ത്വയ്യിബ്, അബ്റ റന്നീ (പഴംപറ) എന്നിവർക്കാണ് കടിയേറ്റത്.
കുട്ടികളെ ചികിത്സയ്ക്കായി അടുത്തുള്ള മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.