Thamarassery
താമരശ്ശേരി ചെമ്പ്ര പുറായിൽ നടപ്പാത ഉദ്ഘാടനം ചെയ്തു
താമരശ്ശേരി: പതിനാലാം വാർഡ് ചെമ്പ്ര പുറായിൽ നടപ്പാതയുടെ പണി പൂർത്തീകരിച്ചു. നടപ്പാതയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എ അരവിന്ദൻ നിർവഹിച്ചു. വാർഡ് മെമ്പറും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എംടി അയ്യൂബ് ഖാൻ പരിപാടിക്ക് അധ്യക്ഷത വഹിച്ചു.
എംപി ഉസ്മാൻ മാസ്റ്റർ, കെ പി എ കരീം , പി ഗിരീഷ് കുമാർ, നാസർ പി ചെമ്പ്ര, ഇബ്രാഹിം സി കെ, എ കെ അഷ്റഫ്, റഷീദ് എംപി, മുഹമ്മദ് പുളിക്കൽ, അബ്ദുല്ല ടി ടി, ശരീഫ് പി, റഫീഖ് പി, മുനീർ പി , മൂസക്കുട്ടി പി, അബ്ദുറഹ്മാൻ വി കെ, മായിൻ മുസ്ലിയാർ, സലാം കെ പി എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.