Kodiyathur
മുക്കം ഉപജില്ല കലോത്സവ വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു
കൊടിയത്തൂർ: പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന മുക്കം ഉപജില്ല കലോത്സവത്തിൽ വിജയികളായ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് ജോഷി ബെനഡിക്റ്റ് നിർവഹിച്ചു. തേക്കുംകുറ്റി ഫാത്തിമ മാതാ എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് ട്രീസ അവാർഡ് ഏറ്റുവാങ്ങി.
വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ ടി ദീപ്തി, എം.എ അബ്ദുൽ അസീസ് ആരിഫ്, ഷക്കീബ് കീലത്ത്, സിബി കുര്യാക്കോസ്, ഷമീർ സി.കെ, ഹാഷിദ് കെ.സി, ജാബിർ കെ.പി, സിയാ ഉൽ ഹഖ് പി.പി, ഗൗരി, മുനീബ് എം, മുജീബ് റഹ്മാൻ കെ.പി, ഷാഹുൽ ഹമീദ് കെ.പി, വി സൗമ്യ എന്നിവർ ചടങ്ങിൽ സംസാരിച്ചു.