Kodiyathur

കൊടിയത്തൂർ പി.റ്റി.എം സ്കൂളിലെ ഫുഡ് കോർട്ട്: ഉപജീവനം പദ്ധതിക്കായി എൻഎസ്എസ് വളണ്ടിയർമാർ പണം സമാഹരിക്കുന്നു

കൊടിയത്തൂർ: മുക്കം ഉപജില്ലാ കലോത്സവത്തിൽ കൊടിയത്തൂർ പി.റ്റി.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാർ ഉപജീവനം പദ്ധതിക്കായി ഫണ്ട് കണ്ടെത്താൻ ഫുഡ് കോർട്ട് ഒരുക്കി. വൈവിധ്യമാർന്ന പലഹാരങ്ങളും പാനീയങ്ങളും ഒരുക്കിയാണ് ഇവർ പണം സ്വരൂപിക്കുന്നത്

വിൽപ്പനയിൽ നിന്നും ലഭിക്കുന്ന ലാഭം പങ്കാളിത്ത ഗ്രാമത്തിലെ നിരാലംബർക്ക് ഉപജീവന മാർഗ്ഗം കണ്ടെത്താൻ പ്രയോജനപ്പെടുത്താനാണ് എൻഎസ്എസ് വളണ്ടിയർമാർ ലക്ഷ്യമിടുന്നത്.

ഫുഡ് കോർട്ടിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ഫസൽ ബാബു, മുക്കം എ.ഇ.ഒ 9 ദീപ്തി ടി., പ്രിൻസിപ്പൽ എം.എസ്. ബിജു, പി.ടി.എ. പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ. ടി. സലീം, വളണ്ടിയർമാരായ ദിലാര, മിഷാൽ, മിൻഹൽ, തമന്ന, അഷ്ഫാക്ക്, ഹസ്സ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button