Adivaram
വയനാട് ചുരം ബൈപാസ് ആവശ്യപ്പെട്ട് ജനകീയ സംഗമം
അടിവാരം: വയനാട് ചുരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാനായി നിർദ്ദിഷ്ട ചുരം ബൈപാസ് (ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ റോഡ്) യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് ചുരം ആക്‌ഷൻ കമ്മിറ്റി ജനകീയ സംഗമം സംഘടിപ്പിച്ചു.
സംഗമം ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ആക്‌ഷൻ കമ്മിറ്റി ചെയർമാൻ വി.കെ. ഹുസൈൻ അധ്യക്ഷനായി. ചുരത്തിലെ യാത്രാ ദുരിതം ഒഴിവാക്കാൻ ഏക മാർഗം നിർദ്ദിഷ്ട ബൈപാസാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ബജറ്റിൽ ചുരം ബൈപാസിന് ടോക്കൺ പ്രൊവിഷൻ അനുവദിച്ചതായും ദേശീയപാത 766ന്‍റെ ഭാവി വികസനം ഉറപ്പാക്കാൻ എൽ ആൻഡ് ടി കമ്പനി മുഖേന പഠനം നടത്താനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണെന്നും എം എൽ എ ലിന്റോ ജോസഫ് വ്യക്തമാക്കി.