Kodanchery

കോടഞ്ചേരിയിൽ കൊട്ടിക്കലാശം നടത്തി

കോടഞ്ചേരി:വയനാട് ഉപതിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണത്തിന് കോടഞ്ചേരിയിൽ കൊട്ടിക്കലാശത്തോട് കൂടി തിരശീല വീണു. യുഡിഫ്,എൽഡിഫ്,എൻ ഡി എ തുടങ്ങിയ മൂന്ന് മുന്നണികളുടെ കൊട്ടിക്കലാശവും കോടഞ്ചേരിയിൽ അരങ്ങേറി.

യുഡിഎഫ് പ്രവർത്തകർ തിരുവമ്പാടിയിൽ രാഹുലിന്റെയും പ്രിയങ്കയുടെയും കൊട്ടിക്കലാശത്തിന് പങ്കെടുക്കാൻ ഉള്ളതുകൊണ്ട് മൂന്നുമണിക്ക് തന്നെ കോടഞ്ചേരി അങ്ങാടിയിൽ കൊട്ടിക്കലാശം നടത്തി.

വൈകുന്നേരം നാലുമണിയോടുകൂടി എൽ.ഡി.എഫ്, എൻ.ഡി.എ പ്രവർത്തകരും കൊട്ടിക്കലാശം ആരംഭിച്ചു. അഞ്ചുമണിയോടുകൂടി കൊട്ടിക്കലാശം അവസാനിപ്പിച്ചു.

Related Articles

Leave a Reply

Back to top button