Kodanchery
കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ ശിശുദിനം ആഘോഷിച്ചു
കോടഞ്ചേരി: സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ ശിശുദിനം സമുചിതമായി ആഘോഷിച്ചു. റാലി, കലാപരിപാടികൾ, മത്സരങ്ങൾ, പായസവിതരണം തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി റാലി ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ, വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലയിൽ, പ്രധാനധ്യാപകൻ ജിബിൻ പോൾ, പി.ടി.എ പ്രസിഡന്റ് സിബി തൂങ്കുഴി എന്നിവർ സംസാരിച്ചു. സി.ഒ.ഡി കോടഞ്ചേരിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് മധുരപലഹാരവും നൽകി.