Mukkam

മുക്കം ഉപജില്ലാ കലാമേള: ക്രമക്കേടുകൾക്കെതിരെ സമഗ്ര അന്വേഷണം വേണമെന്ന് കെ.എസ്.ടി.എ

മുക്കം: കൊടിയത്തൂരിൽ വച്ച് നടന്ന മുക്കം ഉപജില്ലാ കലാമേളയിൽ ഉണ്ടായ ക്രമക്കേടുകൾക്കെതിരെ അന്വേഷണം നടത്തണമെന്ന് കെ.എസ്.ടി.എ മുക്കം ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പൊതു വിദ്യാഭ്യാസ രംഗത്ത് പരിഷ്കാരങ്ങൾ നടത്തുന്നതിനുള്ള പൊതു വിദ്യാഭ്യാസ വകുപ്പിനെതിരെ ദുഷ്പ്രചരണം നടത്തുന്നവരെ അധ്യാപക സമൂഹം തിരിച്ചറിയണമെന്ന് കെ.എസ്.ടി.എ നേതാക്കൾ വ്യക്തമാക്കി.

കലോത്സവ മാനുവൽ പ്രകാരം, കലാമേളയുടെ ജനറൽ കൺവീനർ ഹയർ സെക്കൻഡറി പ്രിൻസിപ്പാളും ട്രഷറർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുമാണ്. മത്സരക്രമം നിശ്ചയിക്കുന്നതും വിധികർത്താക്കളെ നിയമിക്കുന്നതും ഫലപ്രഖ്യാപനം നടത്തുന്ന ചുമതലയുള്ളത് പ്രോഗ്രാം കമ്മിറ്റിക്കാണ്. മത്സരങ്ങളുടെ വിധി നിർണയത്തിൽ അപാകങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിനുത്തരവാദികളായ പ്രോഗ്രാം കമ്മിറ്റിക്കെതിരേ യഥാർത്ഥ നടപടികൾ എടുക്കണമെന്നതായിരുന്നു യോഗത്തിന്റെ ആവശ്യം.

ഈ സാഹചര്യത്തിൽ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്കെതിരെ പ്രാദേശിക കോൺഗ്രസ് നേതാവിന്റെ പ്രസ്താവന ദുഷ്ടലാക്കാണെന്നും കുറ്റക്കാരെ സംരക്ഷിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും കെ.എസ്.ടി.എ ആരോപിച്ചു.

ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ഉന്നയിച്ച യോഗത്തിൽ, ചൂടുമഴയിലുമുള്ള കഠിനമായ സാഹചര്യത്തിലും മികച്ച പ്രവർത്തനം നടത്തിയ കെ.എസ്.ടി.എ അംഗങ്ങളെ യോഗം അഭിനന്ദിച്ചു.

താഴക്കോട് എ.യു.പി സ്കൂളിൽ ചേർന്ന യോഗത്തിൽ, കെ.എസ്.ടി.എ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി അജീഷ് ഉദ്ഘാടനം ചെയ്തു. പി പത്മശ്രീ, കെ.സി ഹാഷിദ്, ടി.കെ വിനോദ് കുമാർ, ഇ.കെ അബ്ദുൽസലാം, കെ ബാൽരാജ്, കെ വാസു, പി.സി മുജീബ് റഹ്മാൻ, ടി.പി രാജീവ്, ടി ബബിഷ, എം അബ്ദുൽ നസീർ, പി ചന്ദ്രൻ, ടി മുഹമ്മദ്‌ ഷെഫീഖ്, കെ ആരതി, കെ.പി മിഥുൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

Related Articles

Leave a Reply

Back to top button